സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ (സി.ഇ.ടി) ബി ടെക് സ്പോട്ട് അഡ്മിഷൻ 12ന് നടത്തും.
രാവിലെ 11ന് മുമ്പായി റിപ്പോർട്ട് ചെയ്യണം. വിവരങ്ങൾക്ക് : www.cet.ac.in.
തിരുവനന്തപുരം: തൃശൂർ ഗവ.എൻജിനിയറിംഗ് കോളേജിൽ ബി.ടെക് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 12ന് സ്പോട്ട് അഡ്മിഷൻ നടത്തും. കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് പങ്കെടുക്കാം. രാവിലെ 9 മുതൽ 11 വരെയാണ് രജിസ്ട്രേഷൻ. വിവരങ്ങൾക്ക്: www.gectcr.ac.in.
തിരുവനന്തപുരം: എൽ.ബി.എസ് പൂജപ്പുര വനിതാ എൻജിനിയറിംഗ് കോളേജിൽ സിവിൽ,ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ,ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകളിലേക്ക് കീം,നോൺ കീം വിഭാഗങ്ങളിലെ ബി.ടെക് സ്പോട്ട് അഡ്മിഷൻ 12ന് രാവിലെ 10ന് കോളേജിൽ നടത്തും. അസൽ രേഖകളുമായി ഹാജരാകണം. ഫോൺ: 9495207906,9447900411.