എൻഡ്യൂറൻസ് ടെസ്റ്റ്
കേരള എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) തസ്തികയിലേക്ക് കൊല്ലം ജില്ലയിലെ എൻ.സി.എ-എൽ.സി/എ.ഐ (കാറ്റഗറി നമ്പർ 558/2024) ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്ക് 16നും ഇതേ തസ്തികയുടെ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് (കാറ്റഗറി നമ്പർ 744/2024) കൊല്ലം ജില്ലയിൽ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 17നും എൻഡ്യൂറൻസ് ടെസ്റ്റിന് മുന്നോടിയായിട്ടുള്ള വെരിഫിക്കേഷൻ രാവിലെ 5ന് പത്തനംതിട്ട മല്ലശ്ശേരി പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്നുള്ള എൻഡ്യൂറൻസ് ടെസ്റ്റ് പത്തനംതിട്ട പൂങ്കാവ് - കോന്നിറോഡിലും നടത്തും.
ഇതേ തസ്തികയുടെ ജനറൽ വിഭാഗം (കാറ്റഗറി നമ്പർ 743/2024) തസ്തികയിലേക്ക് കൊല്ലം ജില്ലയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് എൻഡ്യൂറൻസ് ടെസ്റ്റിന് മുന്നോടിയായിട്ടുള്ള വെരിഫിക്കേഷൻ 17ന് രാവിലെ 5ന് തിരുവനന്തപുരം കഴക്കൂട്ടം ചന്തവിള ഗവ. യു.പി സ്‌കൂളിലും എൻഡ്യൂറൻസ് ടെസ്റ്റ് വെട്ടുറോഡ് (കഴക്കൂട്ടം) - പോത്തൻകോട് റോഡ് സൈനിക സ്‌കൂളിന് സമീപത്തുവച്ചും നടത്തും. ഇതേ തസ്തികയുടെ ജനറൽ, എൻ.സി.എ തസ്തികകളുടെ ചുരുക്കപട്ടികയിലുൾപ്പെട്ട പൊതുവായ ഉദ്യോഗാർത്ഥികൾ ജനറൽ വിഭാഗത്തിന് നടത്തുന്ന എൻഡ്യൂറൻസ് ടെസ്റ്റിൽ പങ്കെടുക്കണം. ജനറൽ തസ്തികയുടെ ചുരുക്കപട്ടികയിൽ ഉൾപ്പെടാത്തതും എന്നാൽ എൻ.സി.എ തസ്തികയിൽ ഉൾപ്പെട്ടതുമായ ഉദ്യോഗാർത്ഥികൾ എൻ.സി.എ വേദിയായ പത്തനംതിട്ട ജില്ലയിൽ പങ്കെടുക്കണം. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0474 2743624.