ശ്രീരംഗം ജയകുമാറിന് അദ്ധ്യാപക പുരസ്ക്കാരം

Thursday 11 September 2025 12:48 AM IST
ശ്രീരംഗം ജയകുമാറിന് ബസ്റ്റ് ഹയർ സെക്കണ്ടറി അധ്യാപക പുരസ്ക്കാരം

കൊല്ലം: ഡോ. രാമചന്ദ്രൻ മാരിടൈം ഫൗണ്ടേഷനും ചെന്നൈ അമെറ്റ് യൂണിവേഴ്സിറ്റിയും സംയുക്തമായി കേരളത്തിലെ 11, 12 ക്ലാസുകളിൽ പഠിപ്പിക്കുന്ന പ്രിൻസിപ്പൽമാർക്കും അദ്ധ്യാപകർക്കും നൽകുന്ന ബെസ്റ്റ് ടീച്ചർ ഒഫ് ദ ഇയർ പുരസ്ക്കാരം കൊല്ലം ചാത്തിനാംകുളം എം.എസ്.എം എച്ച്.എസ്.എസിലെ ബോട്ടണി അദ്ധ്യാപകനായ ശ്രീരംഗം ജയകുമാറിന്. 14ന് അമെറ്റ് യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും. സ്റ്റേറ്റ് പേരന്റ് ടീച്ചേഴ്സ് അസോസിയേഷന്റെ മാതൃകാദ്ധ്യാപക പുരസ്ക്കാരം അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ പുരസ്കാരം, എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചർ അവാർഡ്, ജെ.സി.എ പുരസ്ക്കാരം തുടങ്ങി ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുള്ള ജയകുമാർ 27 വർഷമായി ഹയർ സെക്കൻഡറി ബോട്ടണി അദ്ധ്യാപകനാണ്.