സിദ്ധാർത്ഥ സാഹിത്യ പുരസ്കാരത്തിന് നോവലുകൾ ക്ഷണിച്ചു
Thursday 11 September 2025 12:49 AM IST
കൊല്ലം: സിദ്ധാർത്ഥ സാഹിത്യ പുരസ്‌കാരത്തിനായി നോവലുകൾ ക്ഷണിച്ചു. 2018 ജനുവരി 1 നും 2024 ഡിസംബർ 31 നും ഇടയിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് 2025 ലെ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. 21 വർഷമായി കൊല്ലം ജില്ല കേന്ദ്രമായി വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന കേന്ദ്ര, സംസ്ഥാന അംഗീകാരമുള്ള പ്രശസ്‌തമായ എൻജി.ഒ ആണ് സിദ്ധാർത്ഥ ഫൗണ്ടേഷൻ.
50,000 രൂപ, പ്രശസ്‌തി പത്രം, ശ്രീബുദ്ധന്റെ ശില്പം എന്നിവയാണ് പുരസ്കാരം. കൃതികളുടെ 3 കോപ്പികൾ വീതം 30 ന് മുൻപായി യു. സുരേഷ്, സെക്രട്ടറി, സിദ്ധാർത്ഥ ഫൗണ്ടേഷൻ, പള്ളിമൺ പി.ഒ., കൊല്ലം എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 9446012054 E-mail Id: foundersiddhartha@gmail.com