പൂജവയ്പ്പ്: 30ന് പൊതുഅവധി വേണമെന്ന് എൻ.ജി.ഒ സംഘ്

Thursday 11 September 2025 12:48 AM IST

തിരുവനന്തപുരം: നവരാത്രി പൂജകളിൽ പ്രാധാന്യമുള്ള ദുർഗാഷ്ടമി ദിവസമായ 30ന് സംസ്ഥാനത്ത് പൊതു അവധി നൽകണമെന്ന് എൻ.ജി.ഒ സംഘ് ആവശ്യപ്പെട്ടു. ഈ വർഷത്തെ പൂജവയപ്പ് 29നും പൂജയെടുപ്പ് വിജയദശമി ദിവസമായ ഒക്ടോബർ രണ്ടിനുമാണ്.

സർക്കാർ കലണ്ടറിൽ 29 പൂജവയ്പ്പെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ദുർഗാഷ്ടമിക്ക് അവധിയില്ലാത്തത് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. 30ന് അവധി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ച് ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകിയതായി സംസ്ഥാന പ്രസിഡന്റ്‌ ജെ.മഹാദേവൻ,ജനറൽ സെക്രട്ടറി എസ്.രാജേഷ് എന്നിവർ അറിയിച്ചു.