കുറ്റവാളികളായ പൊലീസുകാരെ പിരിച്ചു വിടണം: ബിന്ദു കൃഷ്ണ

Thursday 11 September 2025 12:48 AM IST
പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് മുണ്ടയ്ക്കൽ, വടക്കേവിള, മണക്കാട്, ആശ്രാമം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ് കോൺഗ്രസ് രാഷ്ട്രീയ സമിതി അംഗം അഡ്വ.ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് മുണ്ടയ്ക്കൽ, വടക്കേവിള, മണക്കാട്, ആശ്രാമം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കോൺഗ്രസ് രാഷ്ട്രീയസമിതി അംഗം അഡ്വ.ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മുണ്ടയ്ക്കൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുണ്ടയ്ക്കൽ രാജശേഖരൻ ആദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അൻസാർ അസീസ്, ജി. ജയപ്രകാശ്, എസ്. ശ്രീകുമാർ, എം.എം. സഞ്ജീവ് കുമാർ, പാലത്തറ രാജീവ്, മണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണകുമാർ, മണികണ്ഠൻ, ജി.കെ. പിള്ള, ബിനോയ് ഷാനൂർ, കുരുവിള ജോസഫ്, എന്നിവർ സംസാരിച്ചു.