ഉത്തരേന്ത്യയിൽ വൻ ഡിമാൻഡുള്ള സാധനം,​ ഈ വർഷം ഒരു കിലോ പോലും കിട്ടിയില്ല,​ നിലച്ചത് ലക്ഷങ്ങളുടെ വരുമാനം

Thursday 11 September 2025 1:53 AM IST

കാളികാവ്: ഈ വർഷത്തെ റബർ കുരു വ്യവസായം പൂർണ്ണമായും തകർന്നു.

ഇതോടെ കിഴക്കൻ മലയോര മേഖലയിൽ ലക്ഷങ്ങളുടെ വരുമാനവും നിലച്ചു. സീസണിൽ 200 ടൺ വരെ കുരു ശേഖരിച്ചിരുന്ന മേഖലയിൽ ഈ വർഷം ഇതു വരെ ഒരു കിലോ കുരു പോലും ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല.

കാലം തെറ്റിയതും കനത്തതുമായ മഴയാണ് ഇക്കുറി കുരു ഉത്‌പാദനത്തെ ബാധിച്ചത്. ഇപ്പോഴും മഴ തുടരുന്നതിനാൽ ഈ വർഷം ഇനി കുരു ലഭിക്കില്ല.

സീസൺ കാലമാകുമ്പോഴേക്ക് കുരു മൂക്കുകയും ഉണങ്ങുകയും ചെയ്യും. ഓഗസ്റ്റ് പകുതിയിൽ തുടങ്ങി സെപ്റ്റംബർ പകുതിയാകുമ്പോഴേക്ക് സീസൺ അവസാനിക്കും. ഈ മാസം മുഴുവൻ ദിവസ തുറന്ന വെയിൽ ലഭിക്കാത്തതാണ് കുരു ഉണക്കത്തെ ബാധിച്ചത്. ഉണങ്ങാത്ത കുരു മഴ കാരണം മരത്തിൽ നിന്ന് കൊഴിഞ്ഞു വീണ് നശിച്ചു.സാധാരണ വർഷങ്ങളിൽ ഓഗസ്റ്റ് തുടങ്ങി സെപ്റ്റംബർ അവസാനം വരെയാണ് റബ്ബർ മരങ്ങളുടെ പ്രജനനകാലം. റബർ കുരുവിന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ ഡിമാൻഡുണ്ട്. റബർ കൃഷി വ്യാപിപ്പിക്കുന്നതിന് നഴ്സറിയുണ്ടാക്കുന്നതിനാണ് ഈ കുരു ഉപയോഗിക്കുന്നത്.

ജില്ലയിലെ ഏറ്റവും വലിയ റബ്ബർ എസ്റ്റേറ്റായ പുല്ലങ്കോട് എസ്റ്റേറ്റിലെ കുരുവിന് ആവശ്യക്കാരേറെയാണ്.

ഈ വർഷം പുല്ലങ്കോട് മാത്രം അമ്പത് ടൺ കുരുവിന്റെ ബുക്കിംഗ് ഉണ്ടായിരുന്നു

വ്യാപാരികൾ