മഹാരാഷ്ട്രയ്ക്ക് കിരീടം 

Thursday 11 September 2025 9:08 AM IST

കൊച്ചി: കൊ​ച്ചി​യി​ൽ​ ​ന​ട​ന്ന​ ​ത്രി​ദി​ന​ ​ഓ​ൾ​-​ഏ​ജ് ​ഗ്രൂ​പ്പ് ​എ​യ​റോ​ബി​ക് ​ജിംനാ​സ്റ്റി​ക്‌​സ് ​നാ​ഷ​ണ​ൽ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ 102​ ​പോ​യി​ന്റ് ​നേ​ടി​ ​മ​ഹാ​രാ​ഷ്ട്ര​ ​ചാ​മ്പ്യ​ന്മാ​ർ​ ​ആ​യി.​ ​ഗു​ജ​റാ​ത്ത് 49​ ​പോ​യി​ന്റ് ​നേ​ടി​ ​ര​ണ്ടാ​മ​ത് ​എ​ത്തി​യ​പ്പോ​ൾ​ 40​ ​പോ​യി​ന്റു​മാ​യി​ ​ക​ർ​ണാ​ട​കം​ ​മൂ​ന്നാം​ ​സ്ഥാ​നം​ ​സ്വ​ന്ത​മാ​ക്കി.​ ​അ​ര​ ​ഡ​സ​നോ​ളം​ ​ഇ​ന​ങ്ങ​ളി​ൽ​ ​ഫൈ​ന​ലി​ൽ​ ​എ​ത്തി​യ​ ​കേ​ര​ള​ത്തി​ന് ​പ​ക്ഷെ​ ​മെ​ഡ​ലു​ക​ൾ​ ​നേ​ടാ​നാ​യി​ല്ല.​ ​ജൂ​നി​യ​ർ​ ​ട്ര​യോ​ ​വി​ഭാ​ഗ​ത്തി​ൽ​ ​കേ​ര​ള​ത്തി​നെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച​ ​അ​ഭി​ന​യ​ ​എ​ൻ​ ​എ​ ,​ ​അ​ശ്വി​നി​ ​നാ​യ​ർ​ ​എ​ ,​ ​കി​ഞ്ച​ൽ​ ​എം​ ​എ​സ്​ ​എ​ന്നി​വ​ർ​ ​അ​ട​ങ്ങി​യ​ ​ടീ​മി​ന് ​ക​പ്പി​നും​ ​ചു​ണ്ടി​നും​ ​ഇ​ട​യി​ൽ​ ​വെ​ങ്ക​ല​ ​മെ​ഡ​ൽ​ ​ന​ഷ്ട​മാ​യ​ി. രാ​ജ്യ​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഏ​ഴ് ​ഇ​ന​ങ്ങ​ളി​ലാ​യി​ ​​ 600​-​ത്തി​ല​ധി​കം​ ​മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ ​ആ​ണ് ​കൊ​ച്ചി​ ​റീ​ജി​യ​ണ​ൽ​ ​സ്പോ​ർ​ട്സ് ​സെ​ന്റ​റി​ൽ​ ​ന​ട​ന്ന​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്