നിസ്സാരം

Thursday 11 September 2025 9:11 AM IST

ഏഷ്യാ കപ്പ്: യു.എ.ഇയെ 9 വിക്കറ്റിന് കീഴടക്കി ഇന്ത്യ

യു.എ.ഇയെ ഇന്ത്യ 57 റൺസിന് ഓൾഔട്ടാക്കി

ദു​ബാ​യ്:​ ​അ​നാ​യാ​സ​ ​ജ​യ​ത്തോ​ടെ​ ​ഏ​ഷ്യാ​ ​ക​പ്പ് ​ട്വ​ന്റി​-20​ ​ക്രി​ക്ക​റ്റ് ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഇ​ന്ത്യ​യ്‌​ക്ക് ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ട്ട്.​ ​ഗ്രൂ​പ്പ് ​എ​യി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഇ​ന്ത്യ​ 9​ ​വി​ക്ക​റ്റി​ന് ​യു.​എ.​ ​ഇ​യെ​ ​ത​ക​ർ​ത്ത് ​ത​രി​പ്പ​ണ​മാ​ക്കി.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​യു.​എ.​ഇ​ 13.1​ഓ​വ​റി​ൽ​ 57​ ​റ​ൺ​സി​ന് ​ഓ​ൾ​ ​ഔ​ട്ടാ​യി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​വെ​റും​ 4.3​ ​ഓ​വ​റി​ൽ​ ​ഒ​രു​ ​വി​ക്ക​റ്റ് ​മാ​ത്രം​ ​ന​ഷ്‌​ട​പ്പെ​ടു​ത്തി​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി. കു​ൽ​ദു​ബെ ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​സ്വ​ന്തം​ ​മൈ​താ​ന​ത്ത് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​യു.​എ.​ഇ​യെ​ 4​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി​യ​ ​കു​ൽ​ദീ​പ് ​യാ​ദ​വും​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി​യ​ ​ശു​ഭം​ ​ദു​ബെ​യും​ ​ചേ​ർ​ന്നാ​ണ് ​എ​റി​ഞ്ഞ് ​വീ​ഴ്‌​ത്തി​യ​ത്.​ 2024​ലെ​ ​ലോ​ക​ക​പ്പി​ന് ​ശേ​ഷം​ ​ഇ​ന്ത്യ​യ്‌​ക്കാ​യി​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങി​ ​ക​ളി​യി​ലെ​ ​താ​ര​മാ​യ​ ​കു​ൽ​ദീ​പ് 2.1​ ​ഓ​വ​റി​ൽ​ 7​ ​റ​ൺ​സേ​ ​വ​ഴ​ങ്ങി​യു​ള്ളൂ.​ ​ദു​ബെ​ 2​ ​ഓ​വ​റി​ൽ​ ​വി​ട്ടു​കൊ​ടു​ത്ത​ത് ​വെ​റും​ 4​ ​റ​ൺ​സ് ​മാ​ത്രം.​ ​ജ​സ്പ്രീ​ത് ​ബും​റ,​​​ ​അ​ക്ഷ​ർ​ ​പ​ട്ടേ​ൽ,​​​ ​വ​രു​ൺ​ ​ച​ക്ര​വ​ർ​ത്തി​ ​എ​ന്നി​വർഓ​രോ​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്‌​ത്തി.​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ 47​/2​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്ന​ ​യു.​എ,​​​ഇ​യ്ക്ക് ​വെ​റും​ ​പ​ത്ത് ​റ​ൺ​സി​നി​ടെ​യാ​ണ് ​ശേ​ഷി​ക്കു​ന്ന​ 8​ ​വി​ക്ക​റ്റു​ക​ളും​ ​ന​ഷ്‌​ട​മാ​യ​ത്.​ 17​ ​പ​ന്തി​ൽ​ 22​ ​റ​ൺ​സ് ​നേ​ടി​യ​ ​മ​ല​യാ​ളി​യാ​യ​ ​ഓ​പ്പ​ണ​ർ​ ​അ​ലി​ഷാ​ൻ​ ​ഷ​റ​ഫു​വാ​ണ് ​യു.​എ.​ഇ​യു​ടെ​ ​ടോ​പ് ​സ്കോ​റ​ർ.​ ​മ​റ്റൊ​രു​ ​ഓ​പ്പ​ണ​റും​ ​ക്യാ​പ്‌​ട​നു​മാ​യ​ ​മു​ഹ​മ്മ​ദ് ​വ​സീ​മാ​ണ് ​(​ 19​)​​​ ​അ​ലി​ഷാ​നെ​ ​കൂ​ടാ​തെ​ ​ര​ണ്ട​ക്ക​ത്തി​ലെ​ത്തി​യ​ ​ഒ​രേ​യൊ​രു​ ​യു.​എ.​ഇ​ ​ബാ​റ്റ​ർ. അ​ലി​ഷാ​നും​ ​വ​സീ​മും​ ​ചേ​ർ​ന്ന് ​ഭേ​ദ​പ്പെ​ട്ട​ ​തു​ട​ക്ക​മാ​ണ് ​യു.​എ.​ ​ഇ​യ്ക്ക് ​ന​ൽ​കി​യ​ത്.​ ​ഇ​രു​വ​രും​ ​ഒ​ന്നാം​ ​വി​ക്ക​റ്റി​ൽ​ 3.4​ ​ഓ​വ​റി​ൽ​ 24​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ ​അ​ലി​ഷാ​നെ​ ​ക്ലീ​ൻ​ ​ബൗ​ൾ​ഡാ​ക്കി​ ​ബും​റ​യാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​വി​ക്ക​റ്റ് ​വേ​ട്ട​യ്ക്ക് ​തു​ട​ക്ക​മി​ട്ട​ത്.​ 9​-ാം​ ​ഓ​വ​റി​ൽ​ ​രാ​ഹു​ൽ​ ​ചോ​പ്ര​യേ​യും​ ​(3​)​​,​​​ ​വ​സീ​മി​നേ​യും,​​​ആ​സി​ഫ് ​ഖാ​നെ​യും​ ​(2​)​​​ ​പു​റ​ത്താ​ക്കി​ ​കു​ൽ​ദീ​പ് ​യു.​എ.​ഇ​യു​ടെ​ ​പ​ത​നം​ ​പെ​ട്ടെ​ന്നാ​ക്കി.​ ​വി​ക്ക​റ്റി​ന് ​പി​ന്നി​ൽ​ ​മ​ല​യാ​ളി​ ​താ​രം​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.​ ​ഇ​തി​നി​ടെ​ ​യു.​എ.​ഇ​യു​ടെ​ ​ജു​നൈ​ദി​നെ​ ​സ​ഞ്ജു​ ​റ​ണ്ണൗ​ട്ടാ​ക്കി​യെ​ങ്കി​ലും​ ​സൂ​ര്യ​ ​അ​പ്പീ​ൽ​ ​പി​ൻ​വ​ലി​ച്ചു. ഈ​സി​ ​ചേ​സ് ഓ​പ്പ​ണ​ർ​മാ​രാ​യ​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​യും​ ​(16​ ​പ​ന്തി​ൽ​ 30​)​​,​​​ ​സ​ഞ്ജു​വി​ന് ​പ​ക​രം​ ​ഓ​പ്പ​ണ​റാ​യെ​ത്തി​യ​ ​ശു​ഭ്‌​മാ​ൻ​ ​ഗി​ല്ലും​ ​(9​ ​പ​ന്തി​ൽ​ 20​)​​​ ​ഇ​ന്ത്യ​യു​ടെ​ ​ചേ​സിം​ഗ് ​അ​തി​വേ​ഗ​ത്തി​ലാ​ക്കി.​ 3.5​ ​ഓ​വ​റി​ൽ​ 48​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടാ​ണ് ​ഇ​രു​വ​രും​ ​ഉ​ണ്ടാ​ക്കി​യ​ത്.​ ​ഗി​ല്ലി​നൊ​പ്പം​ ​ക്യാ​പ്ട​ൻ​ ​സൂ​ര്യ​ ​(7​)​​​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു. സ​ഞ്ജു​ ​ഇൻ ഓ​പ്പ​ണ​റാ​യി​ ​ഗി​ല്ലി​നെ​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും​ ​സ​ഞ്ജു​വി​നെ​ ​ത​ഴ​ഞ്ഞി​ല്ല.​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ബാ​റ്റ​റാ​യി​ ​സ​ഞ്ജു​വി​ന് ​അ​വ​സാ​ന​ ​ഇ​ല​വ​നി​ൽ​ ​അ​വ​സ​രം​ ​ല​ഭി​ച്ചു.​ ​ര​ണ്ട് ​സ്‌​പെ​ഷ്യ​ലി​സ്റ്റ് ​സ്‌​പി​ന്ന​ർ​മാ​രെ​ ​ക​ള​ത്തി​ലി​റ​ക്കി​യ​പ്പോ​ൾ.​ ​പേ​സ​റാ​യി​ ​ബും​റ​യെ​ ​മാ​ത്ര​മാ​ണ് ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

നോട്ട് ദ പോയിന്റ് ട്വ​ന്റി​-20​യി​ൽ​ ​ഇ​ന്ത്യ​യ്‌​ക്ക് ​എ​തി​രെ​ ​എ​തി​ർ​ ​ടീ​മി​ന്റെ​ ​ഏ​റ്റ​വും​ ​ചെ​റി​യ​ ​ടോ​ട്ട​ലാ​ണി​ത്. 15​-​ ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ഇ​ന്ത്യ​യ്‌​ക്ക് ​ആ​ദ്യ​മാ​യി​ ​ടോ​സ് ​ല​ഭി​ച്ചു. 4.3​ ​ഓ​വ​ർ​-​ ​ട്വ​ന്റി​-20​യി​ൽ​ ​ചേ​സിം​ഗി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ഏ​റ്ര​വും​ ​വേ​ഗ​മേ​റി​യ​ ​വി​ജ​യം​ ​ (​നേ​രി​ട്ട​ ​ബോ​ളു​ക​ളു​ടെ​ ​ക​ണ​ക്കി​ൽ​) ​ഇ​ന്ന് ബം​ഗ്ലാ​ദേ​ശ് ​-​ ​ഹോം​ഗ്കോം​ഗ് (​രാ​ത്രി​ 8​ ​മു​ത​ൽ,​​​ ​സോ​ണി​ ​സ്‌പോ​‌​ർ​ട്‌​സ് ​ നെ​റ്റ്‌​വ​ർ​ക്ക്,​​​സോ​ണി​ ​ലി​വ്,​​​ ​ഫാ​ൻ​ ​കോ​ഡ്)​