ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാൻ ഇളവ്, 20 ജിബി അധികം ഡാറ്റ ലഭിക്കും; ജിയോ ഉപഭോക്താക്കൾക്ക് വൻലാഭം
ഉപഭോക്താക്കൾക്കായി വിവിധ തരത്തിലുളള പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പല പ്ലാനുകളും ജനപ്രിയമാണ്. പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത കോളിംഗ് തുടങ്ങിയവയിൽ പല ഓഫറുകളും ജിയോ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയെന്നതും ജിയോയുടെ ലക്ഷ്യമാണ്.
കഴിഞ്ഞ കുറച്ചുനാളുകളായി പ്രീപെയ്ഡ് പ്ലാനുകളിൽ സൗജന്യ ഒടിടി സബ്സ്‌ക്രിപ്ഷനുകളും സൗജന്യ ക്ലൗഡ് സ്റ്റോറേജും ജിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിദിന ഡാറ്റയെ കൂടാതെ അധികം ഡാറ്റയും ജിയോ നൽകുന്നുണ്ട്. കൊവിഡിനുശേഷം നല്ലൊരു ശതമാനം ആളുകളും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ട്രെൻഡ് വളർന്നു വന്നതോടെയാണ് ഡാറ്റയുടെ ഉപയോഗം വർദ്ധിച്ചത്. ഇത് മുന്നിൽ കണ്ട് ജിയോ പുറത്തിറക്കിയ ഒരു പ്ലാനാണ് 899 രൂപയുടേത്. ഇന്ന് ഏറ്റവും കൂടുതൽ ജിയോ ഉപഭോക്താക്കളും 899 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനാണ് ഉപയോഗിക്കുന്നത്. പ്രതിദിന ഡാറ്റയോടൊപ്പം ചില പ്രത്യേക ആനുകൂല്യങ്ങളും ജിയോ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- ജിയോയുടെ ജനപ്രിയ പ്ലാനാണ് 899 രൂപയുടെ പാക്കേജ്. ഇതിൽ അധിക മൊബൈൽ ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്.
- ഈ പ്ലാനിൽ പ്രതിദിനം രണ്ട് ജിബി മൊബൈൽ ഡാറ്റയും 20 ജിബി അധിക സൗജന്യ ഡാറ്റയും ലഭിക്കും.
- പരിധിയില്ലാത്ത കോളിംഗ്, 100 സൗജന്യ എസ്എംഎസ്, പരിധിയില്ലാത്ത ഫൈവ് ജി മൊബൈൽ ഡാറ്റ പരിധിയും ഉൾപ്പെടുന്നു.
- പ്ലാനിന്റെ വാലിഡിറ്റി 90 ദിവസമാണ്.
- ജിയോ ഒമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് ജിയോഹോമിന്റെ രണ്ട് മാസത്തെ സൗജന്യ ട്രയലും ലഭിക്കും.
- ജിയോഹോട്ട്സ്റ്റാറിന്റെ മൊബൈൽ, ടിവി സബ്സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും.
- റിലയൻസ് ഡിജിറ്റലിൽ നിന്ന് തിരഞ്ഞെടുത്ത ഇലക്ട്രോണിക് ഇനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 399 രൂപയുടെ കിഴിവ് ലഭിക്കും.
- 555 രൂപയുടെ ഗെയിമിംഗ് പ്ലാനും വാഗ്ദാനം ചെയ്യുന്നുണ്ട്.
- ജിയോഗെയിംസ് ക്ലൗഡ്, ബിജിഎംഐ കൂപ്പണുകൾ,ഫാൻകോഡ്, ജിയോഎഐ ക്ലൗഡ്, ജിയോ ടിവി എന്നിവ സൗജന്യമായി ലഭിക്കും.