ആഗോള അയ്യപ്പസംഗമത്തിന് പച്ചക്കൊടി വീശി ഹൈക്കോടതി; പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് നിർദ്ദേശം
Thursday 11 September 2025 2:33 PM IST
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി. എന്നാൽ സംഗമം നടത്തുന്നതിൽ ചില സുപ്രധാന നിർദ്ദേശങ്ങളും ഹൈക്കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. വരവ് ചെലവ് കണക്കുകൾ സുതാര്യമായിരിക്കണമെന്നും പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
അയ്യപ്പ സംഗമം നടത്തുന്നത് സർക്കാരാണെന്ന വാദവുമായി ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി കളമശേരി സ്വദേശി എം. നന്ദകുമാർ, അഡ്വ. അജീഷ് കളത്തിൽ ഗോപി തുടങ്ങിയവരാണ് ഹർജികൾ സമർപ്പിച്ചത്. ഹർജിയിൽ വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് വിധി പറഞ്ഞത്.