"ബിഗ് ബോസിനെ കുറ്റം പറഞ്ഞിട്ട് നാണം ഇല്ലാതെ വലിഞ്ഞു കയറിപ്പോയി"; വിമർശനങ്ങൾക്ക് മറുപടിയുമായി അഖിൽ മാരാർ
ബിഗ് ബോസ് സീസൺ 5ലെ വിജയിയായിരുന്നു അഖിൽ മാരാർ. മുമ്പ് ബിഗ് ബോസിനെതിരെ പല ആരോപണങ്ങളും അഖിലിന്റെ ഭാഗത്തിനിന്നുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസ് സീസൺ 7ലേക്ക് അഖിൽ റീ എൻട്രി നടത്തിയിരുന്നു. ഇതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ നിന്ന് വിമർശനമുയർന്നിരുന്നു.
ബിഗ് ബോസിനെ കുറ്റം പറഞ്ഞിട്ട് വലിഞ്ഞുകയറിപ്പോയെന്നായിരുന്നു പ്രധാന വിമർശനം. അത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അഖിലിപ്പോൾ. ഇനി വലിഞ്ഞു കയറി ചെല്ലാൻ എന്റെ ഭാര്യ വീടല്ല ബിഗ് ബോസ്സ് ഹൗസെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
അഖിൽ മാരാരുടെ വാക്കുകൾ
കഴിഞ്ഞ ദിവസത്തെ എന്റെ ബിഗ് ബോസ് എൻട്രി കുറച്ചു പേരുടെ കുരു പൊട്ടിച്ചു...
പ്രമോ 24മണിക്കൂർ കൊണ്ട് FB യിൽ ഒന്നര മില്യൺ.. ഇൻസ്റ്റാഗ്രാമിൽ 3.2മില്യൺ... യൂ ടൂബിൽ 7ലക്ഷം ഇത്രയും ഇമ്പാക്ട് ഉണ്ടായാൽ സ്വാഭാവികമായും കുരു പൊട്ടും...
ഞാൻ ബിഗ് ബോസിനെ കുറ്റം പറഞ്ഞു പിന്നീട് ഷോയിൽ പോയി വിജയിച്ചു..
ഇറങ്ങിയ ശേഷം വീണ്ടും കുറ്റം പറഞ്ഞു എന്നിട്ട് നാണം ഇല്ലാതെ വലിഞ്ഞു കയറി പോയി..
ഇതാണ് ഇവരുടെ വാദം...
ഇതിൽ ആദ്യത്തെ കാര്യം.. ഞാൻ പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യമാണ്.. ബിഗ് ബോസിൽ കയറി പറ്റാൻ എന്ത് നാറിയ പണിയും കാണിച്ചു നടക്കുന്ന ചിലരുടെ സ്വഭാവം.. ബിഗ് ബോസിലെ ചില മത്സരാർഥികളുടെ ഷോ കഴിഞ്ഞുള്ള പുറത്തെ പെരുമാറ്റം ഇതാണ് ഷോ കാണാത്ത ഞാൻ ബിഗ് ബോസിലേക്ക് പോകുന്നോ എന്ന ചോദ്യത്തിന് സർക്കാസം നിറഞ്ഞ ഒരു മറുപടി നൽകിയത്..
പിന്നീട് എന്നെ വെല്ലുവിളിച്ചപ്പോൾ ആണ് പോകണം എന്ന തീരുമാനം എടുത്തത്...
ഒന്നെമുക്കാൽ മണിക്കൂർ ആണ് ഞാൻ ഒഡിഷനിൽ സംസാരിച്ചത്..
അവർ എന്നെ എടുത്തത് എന്നോടുള്ള സ്നേഹം കൊണ്ടല്ല അവർക്ക് ഞാൻ ഗുണപ്പെടും എന്ന് തോന്നിയത് കൊണ്ടാണ്..
എന്നെ ആദ്യ ആഴ്ച പുറത്താക്കും എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ച ചെയ്തത്..
ഞാൻ ജയിച്ചതിന്റെ കാരണം ഷോ കണ്ടവരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും..
സിനിമ കാണാത്തവന് എന്ത് ലാലേട്ടൻ.. ക്രിക്കറ്റ് അറിയാത്തവന് എന്ത് സച്ചിൻ..
ഫുട്ബോൾ അറിയാത്തവന് എന്ത് മെസ്സി..
അത് പോലെ എന്നെ അറിയാത്തവർക്ക് എന്തും പറയാം...
ഇനി രണ്ട്
എന്നെ ഞാനാക്കിയ എന്റെ ഷോ കഴിഞ്ഞ സീസണിൽ സമൂഹത്തിൽ വളരെയധികം മോശമായി മാറുന്നത് കണ്ടപ്പോൾ ലാലേട്ടൻ പോലും അപഹാസ്യനായി മാറുമ്പോൾ അവരോട് ഞാൻ നേരിട്ടു പറഞ്ഞു. അവരത് ശ്രദ്ധിച്ചില്ല.. പിന്നീട് സിബിന്റെ പുറത്തു പോകൽ.. ആ വിഷയത്തെ കുറിച്ച് ഞാൻ പറഞ്ഞപ്പോൾ കൂട്ടത്തിൽ മുൻപ് ഒഡിഷന് പോയ ചില പെൺകുട്ടികളോട് ഇവർ മോശമായി പെരുമാറിയ കാര്യം സൂചിപ്പിച്ചു..
തന്തയില്ലായ്മ അലങ്കാരം ആക്കിയ ചില പാപരാശികൾ അത് ബിഗ് ബോസിൽ പോകാൻ കിടന്ന് കൊടുക്കണം എന്ന രീതിയിൽ ആക്കി മാറ്റി.. ഞാൻ എന്ത് പറഞ്ഞു എന്നത് കേൾക്കാതെ ചില കഴുതകൾ ഇതെടുത്തു എന്റെ തലയിൽ വെച്ച്..
ഈ വിഷയത്തിൽ ഷോയിലെ രണ്ട് പേരുടെ കാര്യമാണ് ഞാൻ പറഞ്ഞത്.. അല്ലാതെ ഏഷ്യാനെറ്റിനെ കുറിച്ചോ ബിഗ് ബോസ്സിനെ കുറിച്ചോ ആയിരുന്നില്ല.. ഈ വിഷയത്തിൽ ഹോട്ട് സ്റ്റാറും ഏഷ്യാനെറ്റും ഏറ്റവും മികച്ച രീതിയിൽ നടപടി എടുത്തു.. തലപ്പത്തുള്ള ഈ രണ്ട് പേരെയും പുറത്താക്കി..
ഈ സീസൺ പ്രോമോ മുതൽ ശ്രദ്ധിച്ചാൽ എത്രത്തോളം മികച്ച രീതിയിൽ ആണ് ബിഗ് ബോസ്സ് ടീം പണിയെടുക്കുന്നതെന്ന് പ്രേക്ഷകർക്ക് മനസ്സിലാകും..
ഇനി വലിഞ്ഞു കയറി ചെല്ലാൻ എന്റെ ഭാര്യ വീടല്ല ബിഗ് ബോസ് ഹൗസ്.. 150കോടി മുടക്കി ജിയോ ഹോട്സ്റ്റർ ചെയ്യുന്ന ഒരു ഷോയിൽ അവർ എന്നെ വിളിച്ചത് എന്റെ വിമർശനം സത്യമായിരുന്നു എന്നത് കൊണ്ടും എനിക്ക് ബിഗ് ബോസ്സ് പ്രേക്ഷകർക്കിടയിൽ ഉള്ള സ്വീകാര്യതയും കൊണ്ടാണെന്നു ഈ വിമർശന കുരു പൊട്ടികൾ തിരിച്ചറിയുക..
ഇനി ഏറ്റവും പ്രധാനപെട്ട കാര്യം വിമർശനം ഉന്നയിക്കുന്നത് കൂടുതൽ മെച്ചപ്പെടാൻ ആണ്.. ഞാൻ മുഖ്യമന്ത്രിയെ വിമർശിക്കുന്നത് ജനങ്ങൾക്ക് കൂടുതൽ നേട്ടം കിട്ടാൻ ആണ്..
വയനാട്ടിൽ ഉയരുന്ന ടൌൺ ഷിപ്പിന് എന്റെ വിമർശനവും ഒരു കാരണമായിട്ടുണ്ട്..
അത് കൊണ്ട് നാളെ ഞാൻ മുഖ്യമന്ത്രി ആയാൽ പണ്ട് മുഖ്യമന്ത്രിയെ വിമർശിച്ചു നടന്നിട്ട് ദാ വലിഞ്ഞു കയറി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നു എന്നൊരു വിഡ്ഢി പറഞ്ഞാൽ എന്ത് തോന്നും..
ലാലേട്ടന്റെ അല്ലെങ്കിൽ മമ്മൂക്കയുടെ മോശം പടം വരുമ്പോൾ കുറ്റം പറയുന്ന മലയാളി നല്ല സിനിമ പോയി കാണും..സച്ചിനും, ധോണിയും, കോലിയും മോശമായി കളിച്ചാൽ നമ്മൾ കുറ്റം പറയും..
എനിക്ക് കിട്ടിയ നേട്ടങ്ങൾ എന്റെ പരിശ്രമം, ക്ഷമ, കഴിവ്, ക്രാന്ത ദർശനികത ഇവയൊക്കെ കൊണ്ട് ഞാൻ നേടി എടുത്തതാണ്.. അത് ജനങ്ങൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് അവരെന്നെ സ്നേഹിക്കുന്നതും..
അപ്പൊ 12ന് സിനിമ കാണാൻ മറക്കണ്ട