നാഷണൽ കോൺഫെറൻസ്
Thursday 11 September 2025 3:36 PM IST
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന നാനാഷണൽ കോൺഫെറൻസ് ഐസ്‌ഫോസിന്റെ പതിനാലാം പതിപ്പിന് തുടക്കമായി. വർക് ഷോപ്പുകൾ പ്രൊജക്ട് പ്രദർശനം, കോഡ് ഹണ്ട് മത്സരം തുടങ്ങി സാങ്കേതിക മേഖലയിലെ നിരവധി സെഷനുകൾകൾ സമ്മേളനത്തിൽ ഉണ്ടാകും. യു.എസ്.ടി ഗ്ലോബൽ പ്രോഗ്രാം മാനേജർ നിപുൺ വർമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ പി.ആർ. മിനി അദ്ധ്യക്ഷത വഹിച്ചു. ഡോ. ജി. ഉണ്ണികർത്ത, ഡോ. പോൾ പി. മത്തായി, മെറിൻ ചെറിയാൻ, ഡോ. ഐറിൻ ബാബു നോയൽ ജേക്കബ് ഡെന്നി എന്നിവർ സംസാരിച്ചു.