മലയാളി നഴ്‌സ് കുവൈത്തിൽ നിര്യാതയായി, സംസ്‌കാരം കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ
Thursday 11 September 2025 4:45 PM IST
കുവൈത്ത് സിറ്റി: മലയാളി നഴ്‌സ് കുവൈത്തിൽ നിര്യാതയായി. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ പരേതനായ പൈലി ആതുർക്കുഴിയിൽ പാമ്പാറയുടെ മകൾ വൽസ ജോസ് ആണ് മരിച്ചത്. ഇരിങ്ങോൾ കുറുപ്പംപടി ജോസിന്റെ ഭാര്യയാണ്. കുവൈത്ത് സബാഹ് മെറ്റേണിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. സംസ്‌കാരം പിന്നീട് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ.