ജനറൽ ബോഡി യോഗവും ധനസഹായ വിതരണവും
Friday 12 September 2025 12:05 AM IST
കല്ലാച്ചി: വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ജില്ലാ സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം.സി ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. രണ്ട് കുട്ടികളുടെ ചികിത്സാ സഹായധന വിതരണവും ഉന്നതവിജയം നേടിയ വ്യാപാരികളുടെ മക്കൾക്കുള്ള അനുമോദനവും ആശ്വാസ് പദ്ധതി പ്രകാരമുള്ള 10 ലക്ഷം രൂപയുടെ മരണാനന്തര ധനസഹായ വിതരണവും നടന്നു. ആശ്വാസ് പദ്ധതി ഉദ്ഘാടനം എം.വി.എം. കബീർ നിർവഹിച്ചു. യൂത്ത് വിംഗ് സംസ്‌ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര മുഖ്യ പ്രഭാഷണം നടത്തി. ഏരത്ത് ഇഖ്ബാൽ, കണേക്കൽ അബ്ബാസ്, സലാം സ്പീഡ്, ചിറക്കൽ റഹ്മത്ത്, ശ്രീരാമൻ എ.സി.സി, തണൽ അശോകൻ എന്നിവർ പ്രസംഗിച്ചു. ഷംസുദ്ദീൻ ഇല്ലത്ത് സ്വാഗതവും റ്റാറ്റ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.