ഫാക്ടുമായി ചർച്ച നടന്നു
Thursday 11 September 2025 5:37 PM IST
കളമശേരി: ദേശീയ പിന്നാക്ക വിഭാഗ കമ്മിഷനും (എൻ.സി.ബി.സി) ഫാക്‌ട് ലിമിറ്റഡുമായി യോഗം നടന്നു.
എൻ.സി.ബി.സി ചെയർപേഴ്‌സൺ ഹൻസാജ് ഗംഗാറാം അഹിറിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ഭുവൻ ഭൂഷൺ കമൽ, മീത രാജീവലോചൻ, ഫാക്ട് ഡയറക്ടർ എസ് ശക്തി മണി, ജനറൽ മാനേജർ എച്ച്.ആർ തുടങ്ങിയവർ പങ്കെടുത്തു. നിയമനങ്ങളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നതിലും അർഹമായ സംവരണവും ഉറപ്പാക്കുന്നതിലും സ്വീകരിച്ച നടപടികൾ ചർച്ച ചെയ്തു. ഒ.ബി.സി. സംവരണം നടപ്പിലാക്കുന്ന കാര്യത്തിൽ കമ്പനിയുടെ നടപടിയെ കമ്മിഷൻ അഭിനന്ദിക്കുകയും ഒ.ബി.സി ബാക്ക്‌ലോഗ് ഒഴിവുകളൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയതായി ഫാക്ട് മാനേജുമെന്റ് പറഞ്ഞു.