'പരിഷ്കരണം പരാജയം'

Thursday 11 September 2025 5:42 PM IST

കൊച്ചി : കുട്ടികൾ പരീക്ഷകളിൽ തോറ്റാൽ ഉത്തരവാദിത്വം അദ്ധ്യാപകർക്കാണെന്ന വിദ്യഭ്യാസ മന്ത്രിയുടെ പ്രസ്താവന ഇടതു സർക്കാരിന്റെ പൊതുവിദ്യഭ്യാസനയത്തിന്റെ പരാജയം അംഗീകരിക്കലാണെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി. ഇപ്പോൾ നടന്ന പരീക്ഷയ്ക്ക് അദ്ധ്യാപകർക്ക് പരിശീലനം പോലും നൽകിയില്ല. മന്ത്രിയുടെ പ്രസ്താവന കുട്ടികളുടെ അലസത വർദ്ധിപ്പിക്കാനും നിലവാര തകർച്ചയ്ക്കും വഴിവയ്ക്കും. അദ്ധ്യാപകരെ അപമാനിക്കുന്ന നിരുത്തരവാദപരമായ പ്രസ്താവനകളിൽ നിന്നും പിന്മാറണമെന്നും കെ.പി.എസ്.ടി.എ ആവ്യശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത്, ജില്ലാ സെക്രട്ടറി ബിജു കുര്യൻ, ട്രഷറർ ഷിബി ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.