ഇ.ഐ.എയിൽ ലബോറട്ടറി
Thursday 11 September 2025 5:47 PM IST
കൊച്ചി: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ എക്‌സ്‌പോർട്ട് ഇൻസ്‌പെക്ഷൻ കൗൺസിലിന്റെ (ഇ.ഐ.സി ) നിയന്ത്രണത്തിലുള്ള കൊച്ചി എക്‌സ്‌പോർട്ട് ഇൻസ്‌പെക്ഷൻ ഏജൻസിയിൽ ( ഇ.ഐ.എ) അത്യന്താധുനിക മൈക്രോബയോളജി ലബോറട്ടറി പ്രവർത്തനമാരംഭിച്ചു.
വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയും ഇ.ഐ.സി ഡയറക്ടറുമായ നിതിൻകുമാർ യാദവ് ഉദ്ഘാടനം നിർവഹിച്ചു. കയറ്റുമതി, ഇറക്കുമതി, ആഭ്യന്തര വിപണി എന്നിവയുമായി ബന്ധപ്പെട്ട് ഭക്ഷ്യ വസ്തുക്കളുടെ മൈക്രോബയോളജി വിശകലനം നടത്താനുള്ള നൂതന സംവിധാനങ്ങളാണ് സജ്ജീകരിച്ചത്. ലബോറട്ടറിക്ക് ദേശീയ അംഗീകാരം നേടിയതായി ഡോ. ജെ.എസ്. റെഢി പറഞ്ഞു.