'സുരക്ഷിതം 3.0' സെമിനാർ
Thursday 11 September 2025 7:17 PM IST
കൊച്ചി: കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 10,11 തീയതികളിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ വിഷൻ സീറോ കോൺക്ലേവ് ഓൺ ഒക്കുപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത്' സുരക്ഷിതം 3.0 സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം രൂപീകരണയോഗം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ. ചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, കെ.ജെ. മാക്സി, മേയർ അഡ്വ.എം. അനിൽകുമാർ, തൊഴിൽ നൈപുണ്യവും വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടർ പി. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.