കുടുംബ സഹായ നിധി കൈമാറി
Friday 12 September 2025 12:02 AM IST
മേപ്പയ്യൂർ: മേപ്പയ്യൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന അന്തരിച്ച എം. ജിനേഷിന്റെ കുടുംബത്തിനുള്ള സഹായ നിധി കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി കെ.ഇ ബൈജു കൈമാറി.മേപ്പയ്യൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി. പി സുനിൽ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്.പി എ .പി ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി രാജൻ മുഖ്യാതിഥിയായി. മണിയൂർ ഗ്രാമപഞ്ചായത്ത് അംഗം എ ശശിധരൻ. പേരാമ്പ്ര ഡിവൈ.എസ്. പി എൻ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി വി.പി ശിവദാസൻ സ്വാഗതവും റസാഖ് നന്ദിയും പറഞ്ഞു.