വനിതാ ലീഗ് കൺവെൻഷൻ
Friday 12 September 2025 12:00 AM IST
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് വനിതാ ലീഗ് പ്രവർത്തക കൺവെൻഷൻ എ.വി സൗധത്തിൽ നടന്നു. കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് നാലിന് മുസ്‌ലിം ലീഗ് നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധറാലിയും പ്രതിഷേധ സംഗമവും വിജയിപ്പിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു. റാബിയ എടത്തിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വനിതാലീഗ് പ്രസിഡന്റ് ഷർമിന കോമത്ത് മുഖ്യ പ്രഭാഷണം നടത്തി. കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഇല്ലത്ത് അബ്ദുറഹിമാൻ, ഹനാസ് നസീർ, എൻ.കെ ഹാജറ, സി.എം സോഫിയ, ഷബ്ന സുധീർ, പി.കെ ജുവൈരിയ, സി.പി നഫീസ, വി.കെ റാഫിന, സി.എം സുബൈദ, സമീറ അഷറഫ് പാലാച്ചിയിൽ എന്നിവർ പ്രസംഗിച്ചു.