ഇരുചക്ര വാഹനത്തിന് രൂപമാറ്റം: പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്
Friday 12 September 2025 2:14 AM IST
ആലുവ: ഇരുചക്ര വാഹനം രൂപമാറ്റം വരുത്തിയും നമ്പർ മറച്ചുവച്ചും അമിതശബ്ദം പുറപ്പെടുവിച്ച് ഓടിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് എറണാകുളം ആർ.ടി.ഒ എൻഫോർസ്മെന്റ് വാഹനം കസ്റ്റഡിയിലെടുത്ത് ഉടമയിൽ നിന്ന് 18,500 രൂപ പിഴ ഈടാക്കി. ആലുവ യു.സി കോളേജ് സമീപവാസികളാണ് പരാതി നൽകിയത്.
പിന്നീട് ആലുവ കേന്ദ്രീകരിച്ച് എൻഫോർസ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്തതും രൂപം മാറ്റിയതുമായ ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ പിടികൂടി പിഴയിട്ടു.