യുവ ജാഗരൺ യാത്രയ്ക്ക് സ്വീകരണം
Friday 12 September 2025 12:18 AM IST
ബാലുശ്ശേരി: എയ്ഡ്സിനും ലഹരി ഉപയോഗത്തിനുമെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി എൻ.എസ്.എസും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച യുവ ജാഗരൺ യാത്രയ്ക്ക് ബാലുശ്ശേരി ശ്രീ ഗോകുലം ആർട്സ് ആൻഡ്സയൻസ് കോളേജിൽ സ്വീകരണം നൽകി. കോളേജ് മാനേജർ ബലരാമൻ.കെ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഷിനിദ കെ , അഫ്ന റഷീദ്, അഭിഷേക് എന്നിവർ പ്രസംഗിച്ചു. ടീം മനോരഞ്ജിനും എൻ.എസ്.എസ് വോളണ്ടിയർമാരും വിവിധ കലാപരിപാടികൾ നടത്തി.
അന്താരാഷ്ട്ര യുവജന ദിനമായ ആഗസ്റ്റ് 12ന് കാസർകോട് നിന്നും തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച യാത്രകൾ എൻ.എസ്.എസ് ദിനമായ 24 ന് തൃശ്ശൂരിൽ സംഗമിക്കും.