കുടുംബശ്രീ വായ്പ വിതരണം

Friday 12 September 2025 12:31 AM IST
ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി നുള്ള മൈക്രോ ക്രെഡിറ്റ് വായ്പയായ 3 കോടി രൂപ വിതരണോദ്ഘാടനം കെ.എം. സച്ചിൻ ദേവ് എ.എൽ.എ. നിർവ്വഹിക്കുന്നു

ബാലുശ്ശേരി: സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകുന്ന മൈക്രോ ക്രെഡിറ്റ് വായ്പ മൂന്നുകോടി രൂപ വിതരണോദ്ഘാടനം അഡ്വ.കെ.എം സച്ചിൻ ദേവ് എം.എൽ.എ നിർവഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത അദ്ധ്യക്ഷത വഹിച്ചു. അയൽക്കൂട്ടങ്ങൾക്കുള്ള ചെക്ക് വിതരണം പിന്നാക്ക വികസന കോർപ്പറേഷൻ ഡയറക്ടർ വി. പി. കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. പേരാമ്പ്ര ബ്രാഞ്ച് മാനേജർ ബേബി റീന പദ്ധതി വിശദീകരിച്ചു. ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ കവിത പി. സി. മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് സ്വാഗതവും സി.ഡി.എസ്. ചെയർപേഴ്സൺ പി.വി സജിഷ നന്ദിയും പറഞ്ഞു.

.