പ്രതിഷേധ സദസ്

Friday 12 September 2025 12:32 AM IST

റാന്നി: പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സദസ് കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി നെല്ലിമൂട്ടിൽ അദ്ധ്യക്ഷനായി. എബ്രഹാം മാത്യു പനച്ചമൂട്ടിൽ, കാട്ടൂർ അബ്ദുൽസലാം, ലിജു ജോർജ്, തോമസ് അലക്‌സ്, സി കെ.ബാലൻ, എ.കെ.ലാലു, പ്രമോദ് മന്ദമരുതി, തോമസ് ഫിലിപ്പ്, ലാലു തോമസ്, അന്നമ്മ തോമസ്, അനിത അനിൽകുമാർ, കെ.കെ.തോമസ്, റെഞ്ചി പതാലിൽ, ബെന്നി മാടത്തുംപടി, ബിനോജ് ചിറക്കൽ, വി.സി.ചാക്കോ, മുരളി മേപ്പുറത്ത്, പ്രസാദ് കാച്ചാണത്ത്, സിന്ധു സഞ്ചയൻ, വി.പി.രാഘവൻ സി.എൻ.ഗോപിനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.