പ്രതിഷേധ സംഗമം

Friday 12 September 2025 12:35 AM IST

മെഴുവേലി : പൊലീസ് അക്രമങ്ങൾക്കെതിരെ കോൺഗ്രസ് നടത്തിയ ജനകീയ പ്രതഷേധ സംഗമം ഇലവുംതിട്ട പൊലീസ് സ്റ്റേഷന് മുമ്പിൽ ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മെഴുവേലി മണ്ഡലം പ്രസിഡന്റ് സജി വട്ടമോടി അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി ജനറൽ സെക്രട്ടറിമാരായ എൻ.സി മനോജ്, വിനീത അനിൽ, കെ.വി സുരേഷ് കുമാർ,ഷാജി കുളനട ,എം കെ മണികണ്ഠൻ ,മോഹനൻ നായർ,അജി അലക്സ്, അജി കരിങ്കുറ്റി,രാമചന്ദ്രൻ നായർ, വർഗീസ് മാത്യു, രാജു ഇലവുംതിട്ട, അജിത്ത് മാത്തൂർ,വരദരാജൻ,തുളസീധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.