ഫിലിംഫെസ്റ്റിന് നാളെ തിരിതെളിയും

Friday 12 September 2025 11:56 PM IST

പാ​ല​ക്കാ​ട്:​ ​ഇ​ൻ​സൈ​റ്റ് ​ദി​ ​ക്രി​യേ​റ്റീ​വ് ​ഗ്രൂ​പ്പി​ന്റെ​ ​പ​തി​ന​ഞ്ചാ​മ​ത് ​അ​ന്താ​രാ​ഷ്ട്ര​ ​ഹൈ​ക്കു​ ​അ​മേ​ച്ച​ർ​ ​ലി​റ്റി​ൽ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ 13,​ 14​ ​തീ​യ​തി​ക​ളി​ൽ​ ​ല​യ​ൺ​സ് ​സ്‌​കൂ​ളി​ലെ​ ​ഗോ​ൾ​ഡ​ൻ​ ​ജൂ​ബി​ലി​ ​ഹാ​ളി​ൽ​ ​വെ​ച്ച് ​ന​ട​ക്കും.​ 13​ന് ​രാ​വി​ലെ​ ​പ​ത്തി​ന് ​ജി​ല്ലാ​ക​ള​ക്ട​ർ​ ​എം.​എ​സ്.​മാ​ധ​വി​ക്കു​ട്ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ അ​ഞ്ചു​മി​നി​റ്റി​ൽ​ ​താ​ഴെ​യു​ള്ള​ ​'​ഹാ​ഫ്'​ ​വി​ഭാ​ഗ​ത്തി​ൽ​ 47​ ​ചി​ത്ര​ങ്ങ​ളും​ ​ഒ​രു​മി​നി​റ്റി​ൽ​ ​താ​ഴെ​യു​ള്ള​ ​'​മൈ​ന്യൂ​ട്ട്'​ ​വി​ഭാ​ഗ​ത്തി​ൽ​ 12​ ​ചി​ത്ര​ങ്ങ​ളു​മാ​ണ് ​പ്ര​ദ​ർ​ശി​പ്പി​ക്കു​ക.​ ​വിവിധ രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ചി​ത്ര​ങ്ങ​ൾ​ ​മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലും​ ​മ​ത്സ​രേ​ത​ര​ ​വി​ഭാ​ഗ​ത്തി​ൽ പ്രദർശിപ്പിക്കും.​ ​പ​ത്ത് ​ഇ​റാ​നി​യ​ൻ​ ​ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​ടെ​ ​റെ​ട്രോ​സ്‌​പെ​ക്ടീ​വും​ ​ഇ​ൻ​സൈ​റ്റ് ​നി​ർ​മ്മി​ച്ച​ ​എ​ട്ടു​ ​ഹ്ര​സ്വ​ ​ചി​ത്ര​ങ്ങ​ളും​ ​പ​ന്ത്ര​ണ്ടു​ ​ഹൈ​ക്കു​ ​ചി​ത്ര​ങ്ങ​ളും​ ​മേ​ള​യു​ടെ​ ​ഭാ​ഗ​മാ​യി​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​