കോൺഗ്രസ് ജനകീയ പ്രതിഷേധ സദസ്

Friday 12 September 2025 12:46 AM IST

മല്ലപ്പള്ളി: പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ കീഴ് വായ്പ്പൂര് പൊലീസ് സ്റ്റേഷന് മുൻപിൽ നടത്തിയ പ്രതിഷേധ സദസ് കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കോശി പി.സക്കറിയ, ലാലു തോമസ്, സുരേഷ് ബാബു പാലാഴി, കീഴ്‌വായ്പ്പൂര് ശിവരാജൻ, അഖിൽ ഓമനക്കുട്ടൻ, റെജി പണിക്കമുറി, അനിൽ തോമസ്, സുനിൽ നിരവുപുലം, സാം പട്ടേരി, എം.കെ.സുബാഷ് കുമാർ, ചെറിയാൻ മണ്ണഞ്ചേരി, മണിരാജ് പുന്നിലം, ലിൻസൺ പാറോലിക്കൽ, തോമസ് തമ്പി, കെ ജി സാബു, ഡോ.ബിജു റ്റി ജോർജ്, വിനീത് കുമാർ, റെജി ചാക്കോ, റ്റി ജി രഘുനാഥപിള്ള, റെജി തേക്കുങ്കൽ, കെ പി ശെൽവകുമാർ, അജിമോൻ കയ്യാലാത്ത്, റെജി പമ്പഴ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, അനിൽ എബ്രഹാം ചെറിയാൻ, സജി തേവരോട്ട്, സി പി മാത്യു, അശോക് കുമാർ, രാമചന്ദ്രൻ കാലായിൽ, മോഹനൻ കോടമല, പി കെ ശിവൻകുട്ടി, സിന്ധു സുബാഷ്, ജ്ഞാനമണി മോഹനൻ, സജി തോട്ടത്തിമലയിൽ, ബാബു കുറുമ്പേശ്വരം, അനീഷ് കെ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.