കുടുംബസ്ഥാപന വാർഷികം
Friday 12 September 2025 12:53 AM IST
മാരാമൺ: കുലത്താക്കൽ മഹാകുടുംബ സ്ഥാപനത്തിന്റെ ഏഴാം ശതക ജൂബിലി ആഘോഷസമാപനസമ്മേളനം 13ന് മാരാമൺ മാർത്തോമാ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. ആർച്ച് ബിഷപ്പ് കർദിനൽ മാർ ജോർജ് അലഞ്ചേരി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോർജ് സൈമൺ കുലത്താക്കൽ അദ്ധ്യക്ഷത വഹിക്കും. മലങ്കര യാക്കോബായ സഭയുടെ തോമസ് മാർ തീമോത്തിയോസ് മെത്രോപ്പൊലീത്ത മുഖ്യസന്ദേശം നൽകും. പാസ്റ്റർ സാമുവൽ കോശി അനുഗ്രഹ പ്രഭാഷണം നടത്തും. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ കുടുംബാംഗം റെജി എം കുന്നിപ്പറമ്പിൽ, പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവ്, റവ.ഫാ.മാത്യൂസ് മണവത്ത് കോർഎപ്പിസ്‌കോപ്പ എന്നിവരെ ആദരിക്കും.