ഓണാഘോഷം
Friday 12 September 2025 12:55 AM IST
പത്തനംതിട്ട : പ്രക്കാനം റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികളും ജീവകാരുണ്യ ഫണ്ടും മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ഡെയ്‌സി വർഗീസ്, കുഞ്ഞമ്മ വർഗീസ്, സരസമ്മ സദാശിവൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. കാലടി ശ്രീ ശങ്കര സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. ഡോ. വിനീത് ആർ.എസ് ഓണസന്ദേശം നൽകി. സാമുവൽ പ്രക്കാനം, രാജൻ. എം. വി, സുനിൽ പദ്മാകരൻ, അനിൽ കുമാർ. വി.ഡി, ഡെയ്‌സി വർഗീസ് എന്നിവർ സംസാരിച്ചു.