യു.കെയിലെ മികച്ച ഉപരിപഠന കോഴ്‌സുകൾ
വിദേശ പഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ യു.കെ കൂടുതലായി തിരഞ്ഞെടുക്കുമ്പോൾ കോഴ്‌സുകളുടെ കാര്യത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴിൽ സാധ്യതയുള്ള കോഴ്സുകളിൽ അഡ്മിഷൻ നേടണം. ബിസിനസ്, ടെക്‌നോളജി, ഹെൽത്ത് കെയർ, നിയമം എന്നിവയ്ക്ക് മികച്ച സാദ്ധ്യതകളുണ്ട്. സയൻസ്, എൻജിനിയറിംഗ് ബിരുദധാരികൾക്കും മികച്ച സർവകലാശാലകളിൽ അപേക്ഷിക്കാം. പ്രവേശനത്തിനായി ഐ.ഇ.എൽ.ടി.എസ് ഏഴിൽ കുറയാത്ത ബാൻഡോടുകൂടി പൂർത്തിയാക്കണം.
എംഎസ്‌സി ബിസിനസ് അനലിറ്റിക്‌സ്:- സ്റ്റാറ്റിസ്റ്റിക്കൽ മോഡലിംഗ്, പ്രെഡിക്റ്റീവ് അനാലിസിസ്, സ്ട്രാറ്റജിക് ഡിസിഷൻ എന്നിവയ്ക്കുതകുന്ന സ്‌കില്ലുകൾ കോഴ്‌സിലൂടെ ലഭിക്കും. ബിസിനസ്സ് അനലിസ്റ്റ്/ കൺസൾട്ടണ്ട് തസ്തികയിൽ പ്രവർത്തിക്കാം. വർഷം 45000 പൗണ്ട് വരെ വേതനം ലഭിക്കും.
എം.എസ്‌സി ഫിനാൻഷ്യൽ ടെക്‌നോളജി (ഫിൻ ടെക്ക്):- യു.കെയിൽ ഏറെ വിപുലപ്പെട്ടുവരുന്ന കോഴ്‌സാണിത്. ഫിനാൻസ് ടെക്‌നോളജി, എ.ഐ, ബ്ലോക്ക് ചെയിൻ എന്നിവ കോഴ്‌സിൽ ഉൾപ്പെടുന്നു. വർഷം 70000 പൗണ്ട് വരെ വേതനം ലഭിക്കും. ബാങ്കിങ്, ഇൻവസ്റ്റ്മെന്റ്, ഇൻഷ്വറൻസ് മേഖലകളിൽ പ്രവർത്തിക്കാം.
എം.എസ്‌സി നഴ്‌സിംഗ്:- എം.എസ്‌സി നഴ്‌സിംഗുകാർക്ക് എൻ.എച്ച്.എസിൽ ഒഴിവുകളുണ്ട്. 26000 പൗണ്ട് വരെ തുടക്കക്കാർക്ക് വാർഷിക വേതനം ലഭിക്കും.
എം.എസ്‌സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്:- വ്യവസായ മേഖലയിൽ സാധ്യതകളുണ്ട്. വർഷം 70000 പൗണ്ട് വരെ വേതനം ലഭിക്കും. മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ്, റോബോട്ടിക്‌സ് എന്നിവയിൽ പരിശീലനം ലഭിക്കും.
എം.എസ്‌സി സൈബർ സെക്യൂരിറ്റി:- എത്തിക്കൽ ഹാക്കിംഗ്, ഡിജിറ്റൽ ഫോറൻസിക്‌സ്, നെറ്റ്‌വർക്ക് സെക്യൂരിറ്റി എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന കോഴ്‌സാണിത്. വർഷം 50000- 70000 പൗണ്ട് വരെ വേതനം ലഭിക്കും.
കോർപ്പറേറ്റ് ലാ (എൽഎൽ.എം ):- ബിസിനസ് ലാ, കോർപ്പറേറ്റ് ഗവെണൻസ്, മെർജേഴ്‌സ്, അക്ക്വിസിഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. വർഷം 45000- 70000 പൗണ്ട് വരെ വേതനം ലഭിക്കും.