പി.എസ്.സി എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും
കാസർകോട് ജില്ലയിൽ കേരള എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024) തസ്തികയിലേക്ക് 18ന് രാവിലെ 5 മുതൽ കണ്ണൂർ പയ്യാമ്പലം കോൺക്രീറ്റ് പാലത്തിനു സമീപം എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.
എറണാകുളം ജില്ലയിൽ കേരള എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) തസ്തികയിലേക്കുള്ള ജനറൽ (കാറ്റഗറി നമ്പർ 743/2024), എൻ.സി.എ (എസ്.സി.സി.സി) (കാറ്റഗറി നമ്പർ 557/2024) ചുരുക്കപട്ടികയിലുൾപ്പെട്ട പൊതുവായ ഉദ്യോഗാർത്ഥികൾ എൻഡ്യൂറൻസ് ടെസ്റ്റിൽ പങ്കെടുക്കുന്നതിനായി 17ന് രാവിലെ 5 ന് ആലപ്പുഴ, ചേർത്തല, ടാഗോർ ലൈബ്രറി ആൻഡ് സ്‌പോർട്സ് ക്ലബിൽ എത്തിച്ചേരണം. എൻ.സി.എ (എസ്.സി.സി.സി ) (കാറ്റഗറി നമ്പർ 557/2024) വിഭാഗത്തിന് മാത്രമായുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർ 16 ന് രാവിലെ 5 ന് പത്തനംതിട്ട മല്ലശ്ശേരി പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണം.
അഭിമുഖം
ഇടുക്കി ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 592/2023) തസ്തികയിലേക്ക് 17, 19 തീയതികളിൽ കട്ടപ്പനയിലുള്ള പി.എസ്.സി ഇടുക്കി ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (പട്ടികജാതി) (കാറ്റഗറി നമ്പർ 185/2024), എൽ.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 288/2024) തസ്തികകളിലേക്ക് 17 ന് പി.എസ്.സി കോട്ടയം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 140/2024) തസ്തികയിലേക്ക് 17ന് ഉച്ചയ്ക്ക് 12ന് പി.എസ്.സി കോട്ടയം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ജ്യോഗ്രഫി (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 376/2022, 377/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 19 ന് രാവിലെ 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 068/2024) തസ്തികയുടെ രണ്ടാംഘട്ട അഭിമുഖം 17, 18, 19, 24, 25, 26 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) (കാറ്റഗറി നമ്പർ 672/2023) തസ്തികയുടെ മാറ്റിവച്ച അഭിമുഖം 19 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.