മുഖ്യമന്ത്രി അനുശോചിച്ചു

Friday 12 September 2025 1:02 AM IST

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പി.പി.തങ്കച്ചന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിവാദങ്ങളിൽപ്പെടാതെ സൗമ്യനായി രാഷ്ട്രയ രംഗത്ത് നിറഞ്ഞു നിന്ന തങ്കച്ചൻ വഹിച്ച സ്ഥാനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.. മന്ത്രി, സ്പീക്കർ എന്നീ നിലകളിൽ എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.