ജ്യേഷ്ഠൻ, ഗുരുതുല്യൻ: വി.ഡി. സതീശൻ
Friday 12 September 2025 2:02 AM IST
കൊച്ചി: സ്‌നേഹനിധിയായ ജ്യേഷ്ഠ സഹോദരനായിരുന്നു തനിക്ക് പി.പി. തങ്കച്ചനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുസ്‌മരിച്ചു. ഏതുസമയത്തും എന്തിനും സമീപിക്കാൻ കഴിയുമായിരുന്ന നേതാവ്. നിറഞ്ഞ വാത്സല്യത്തോടെ എന്നും ചേർത്തു പിടിച്ച, രാഷ്ട്രീയത്തിൽ ഏറെ കടപ്പെട്ട ഗുരുതുല്യനാണ് തങ്കച്ചൻ. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും സൗമ്യമായി പെരുമാറുമ്പോഴും കാർക്കശ്യത്തോടെയുള്ള നിലപാടുകൾ സ്വീകരിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.