എം.കെ. മുനീർ ആശുപത്രിയിൽ
Friday 12 September 2025 2:04 AM IST
കോഴിക്കോട്: കൊടുവള്ളി എം.എൽ.ആയ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ ആശുപത്രിയിൽ. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടായി. ചികിത്സയിലുള്ള മുനീറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെയാണ് മുനീറിന് ശാരീരിക അവശതയുണ്ടായത്.