മെഡിസെപ് പ്രീമിയം തുക: വിവരം കൈമാറണം
Friday 12 September 2025 12:00 AM IST
തിരുവനന്തപുരം: മെഡിസെപ് പ്രീമിയം തുകയുടെ വിവരങ്ങൾ കൈമാറാൻ നിർദ്ദേശിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കി. ധനവകുപ്പ് ജീവനക്കാരോടാണ് നിർദ്ദേശം. 2022 ജൂൺ മുതൽ 2025 ആഗസ്റ്റ് വരെയുള്ള കാലയളവിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്തിട്ടുള്ളവരും നിലവിൽ ജോലി ചെയ്യുന്നവരും, മറ്റ് സർക്കാർ/പൊതുമേഖല/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ജോലിയിൽ പ്രവേശിച്ചവരുമാണ് വിവരങ്ങൾ കൈമാറേണ്ടത്. പ്രീമിയം വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമല്ലെങ്കിൽ, പ്രീമിയം തുക അടച്ചതിന്റെ ചെലാൻ 15ന് മുൻപ് ധനകാര്യ (അക്കൗണ്ട്സ് എ) വകുപ്പിൽ ലഭ്യമാക്കണം.