സ്വരോവ്‌സ്‌ക്കി എഡിഷൻ ഫോണുമായി മോട്ടറോള

Friday 12 September 2025 12:22 AM IST

കൊച്ചി: സ്വരോവ്‌സ്‌ക്കി ക്രിസ്റ്റലുകളാൽ അലങ്കരിച്ച മോട്ടോറോള റേസർ 60 മൊബൈൽ ഫോണും മോട്ടോ ബഡ്‌സ് ലൂപ്പും മോട്ടോറോള പുറത്തിറക്കി. പാന്റോൺ ഐസ് മെൽറ്റ് ഫിനിഷോടെ ത്രി. ഡി ക്വിൽറ്റഡ് ലെതർ ഡിസൈനുള്ള മോട്ടോറോള റേസർ 60ൽ 35 സ്വരോവ്‌സ്‌ക്കി ക്രിസ്റ്റലുകൾ ഉൾപ്പെടുന്നു. 49,999 രൂപയാണ് മോട്ടോറോള റേസർ 60ന്റെ സ്വരോവ്‌സ്‌ക്കി എഡിഷന്റെ വില. 24,999 രൂപയാണ് മോട്ടോ ബഡ്‌സ് ലൂപ്പിന്റെ വില. ഇവ ചേരുന്ന കോംബോക്ക് 59,999 രൂപയുടെ നിശ്ചിത കാല ഓഫറും മോട്ടോറോള പ്രഖ്യാപിച്ചു. സ്വരോവ്സ്‌കി പതിപ്പ് ഫ്‌ളിപ്പ്കാർട്ട്, മോട്ടറോള എന്നിവയിലൂടെ ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിൽ പ്രാരംഭ വിലയിൽ ലഭ്യമാണ്.