ഫെഡറൽ ബാങ്ക് പ്രസിഡന്റ് കെ.എൻ സുനിൽ കുമാറിന് പുരസ്‌കാരം
Friday 12 September 2025 12:23 AM IST
മുംബയ്: ഫിനാൻഷ്യൽ ക്രൈം കംപ്ലയൻസ് രംഗത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഫെഡറൽ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ചീഫ് കംപ്ലയൻസ് ഓഫീസറുമായ കെ. എൻ. സുനിൽ കുമാർ കരസ്ഥമാക്കി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ എഫ്.എ.ടി.എഫ് സെൽ ജോയിന്റ് ഡയറക്ടർ കനിക വാധവൻ പുരസ്കാരം സമ്മാനിച്ചു. കംപ്ലയൻസ് മേഖലയിൽ 26 വർഷത്തിലേറെ പരിചയസമ്പത്തുള്ള സുനിൽ കുമാർ റിസർവ് ബാങ്ക് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ(എഫ്.എ.ടി.എഫ്) മൂല്യനിർണയത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അഞ്ച് ബാങ്കുകളിലൊന്നാകാൻ ഫെഡറൽ ബാങ്കിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.