എം.എൽ.എ ഫണ്ട് കാലാവധി നീട്ടി
Thursday 11 September 2025 11:36 PM IST
തിരുവനന്തപുരം: എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് പ്രവർത്തികൾ സമർപ്പിച്ച് ഭരണാനുമതി നേടാനുള്ള സമയപരിധി ഡിസംബർ 31വരെ നീട്ടി. ആഗസ്റ്റ് 30ആയിരുന്നു നിയമാനുസൃത സമയപരിധി. എന്നാൽ ഭൂരിപക്ഷം എം.എൽ.എമാർക്കും പദ്ധതികൾ സമർപ്പിക്കാനും ഭരണാനുമതി നേടിയെടുക്കാനും കഴിയാതിരുന്ന സാഹചര്യത്തിലാണ് നടപടി.