നടൻ സൗബിന് വിദേശ യാത്രാനുമതിയില്ല

Friday 12 September 2025 12:38 AM IST

കൊച്ചി: വിദേശ യാത്രാനുമതി നിഷേധിച്ച വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ സൗബിൻ ഷാഹിറും നിർമ്മാതാവ് ഷോൺ ആന്റണിയും സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇരുവരും പ്രതികളായ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും വിദേശത്തുള്ള സാക്ഷിയെ സ്വാധീനിക്കാനിടയുണ്ടെന്നുമുള്ള സർക്കാർ വാദം പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നടപടി.