ശ്രീനാരായണഗുരു മാനവികതയുടെ മഹത് ദർശനം ഉയർത്തി : എൻ.കെ. പ്രേമചന്ദ്രൻ

Friday 12 September 2025 12:38 AM IST

തിരുവനന്തപുരം:മാനവികതയുടെ മഹത് ദർശനം ലോകത്തിനുമുന്നിൽ ഉയർത്തിപ്പിടിച്ച മഹാഗുരുവാണ് ശ്രീനാരായണഗുരുദേവനെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.

ഷാർജയിലെ ലുലു സെൻട്രൽ മാൾ ഹാളിൽ സംഘടിപ്പിച്ച 171 ാമത് ഗുരുജയന്തി–പൊന്നോണം ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരു വിചാരധാരയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സംഘടനാ പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മുരളീധരപ്പണിക്കർ മുഖ്യപ്രഭാഷണം നടത്തി.
ഒ.പി. വിശ്വഭരൻ സ്വാഗതവും ട്രഷറർ പ്രഭാകരൻ പയ്യന്നൂർ നന്ദിയും രേഖപ്പെടുത്തി.ഡോ. സാലാ ജുമാ മുഹമ്മദ് ( ഷാർജാ പൊലീസ് മേജർ), ഇൻഡ്രോയൽ ഉടമ സുഗതൻ ജനാർദ്ദനൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി പ്രകാശ്, അഡ്വ. വൈ.എ. റഹീം, സുരേഷ് വെള്ളിമുറ്റം, ബിസിനസ്സ് ഫോറം വൈസ് ചെയർമാൻ അഡ്വ. ശ്യാം പി. പ്രഭു, ബിനുമനോഹരൻ, ഷാജി ശ്രീധരൻ, വന്ദനാ മോഹൻ, അതുല്യ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

മികച്ച പാർലമെന്റേറിയന് നൽകുന്ന ഗുരുദേവ പുരസ്കാരം എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് നൽകി.

ഗുരുദേവ ബിസിനസ് എക്സലൻസ് അവാർഡ്: നൗഷാദ് റഹ്മാൻ,​ യുവ സംരംഭക അവാർഡ്: സലിൻ സുഗതൻ (റോയൽ ഫർണിച്ചർ),​യുവ ഐക്കൺ അവാർഡ് കരൺ ശ്യാം ( ഓറിയോൺ കൺസൾട്ടൻസി, ദുബായ്),​വനിതാ സംരംഭക അവാർഡ്: ദീജ സച്ചിൻ,​സമഗ്ര സംഭാവനയ്ക്കുള്ള ഗുരുശ്രേഷ്ഠ അവാർഡ് എ.കെ. ബുഖാരി,മാദ്ധ്യമ മേഖലയിൽ ശ്രദ്ധേയ സേവനം നടത്തിയതിന് ഇ.ടി. പ്രകാശ്, സാലിഹ്, ടി.എം. പ്രമദ് ബി.കുട്ടി എന്നിവർക്ക് ഗുരുദേവ മാദ്ധ്യമ പുരസ്കാരം നൽകി.

സ്വാമി സാന്ദ്രാനന്ദയുടെ കാർമികത്വത്തിൽ നടന്ന ഗുരുപൂജയോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. പിന്നണി ഗായകൻ വിധു പ്രതാപും ഗായിക രമ്യ നമ്പീശന്റെയും പരിപാടികളും അരങ്ങേറി.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് മെരിറ്റ് അവാർഡ് നൽകി.