ഹർഷീനയ്ക്കൊപ്പം യു.ഡി.എഫ് എന്നും; ഉറപ്പുനൽകി പ്രതിപക്ഷ നേതാവ്

Friday 12 September 2025 12:01 AM IST
ഹർഷീന ഡി.സി.സി ഓഫീസിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി സംസാരിക്കുന്നു

കോ​ഴി​ക്കോ​ട് ​:​ ​ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ​ ​വ​യ​റ്റി​ൽ​ ​ക​ത്രി​ക​ ​കു​ടു​ങ്ങി​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​ദു​രി​തം​ ​അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​ന്ന​ ​ഹ​ർ​ഷി​ന​യ്ക്ക് ​നീ​തി​ ​ല​ഭി​ക്കാ​ൻ​ ​യു.​ഡി.​എ​ഫ് ​ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ഉ​റ​പ്പു​ ​ന​ൽ​കി.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വു​മാ​യി​ ​ഹ​ർ​ഷീ​ന​ ​ന​ട​ത്തി​യ​ ​കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ​അ​ദ്ദേ​ഹം​ ​ഉ​റ​പ്പ് ​ന​ൽ​കി​യ​ത്.​ ​സ​മ​ര​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​ദി​നേ​ശ് ​പെ​രു​മ​ണ്ണ,​ ​ക​ൺ​വീ​ന​ർ​ ​മു​സ്‌​ത​ഫ​ ​പാ​ലാ​ഴി,​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​എം.​ടി​ ​സേ​തു​മാ​ധ​വ​ൻ,​ ഹ​ർ​ഷി​ന​യു​ടെ​ ​ഭ​ർ​ത്താ​വ് ​അ​ഷ്റ​ഫ് ​എ​ന്നി​വ​ർ​ക്ക് ​ഒ​പ്പ​മാ​ണ് ​ഹ​ർ​ഷീ​ന​ ​കോ​ഴി​ക്കോ​ട് ​ഡി.​സി.​സി​ ​ഓ​ഫീ​സി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​നെ​ ​ക​ണ്ട​ത്.​ 15​ ​ന് ​ചേ​രു​ന്ന​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഹ​ർ​ഷീ​ന​യു​ടെ​ ​വി​ഷ​യം​ ​ഉ​ന്ന​യി​ക്കു​മെന്ന് അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​ർ​ ​തു​ട​രു​ന്ന​ ​അ​നീ​തി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഒ​ക്ടോ​ബ​ർ​ ​എ​ട്ടി​ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ൽ​ ​ഹ​ർ​ഷീ​ന​ ​സ​മ​ര​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഏ​ക​ദി​ന​ ​സ​ത്യാ​ഗ്ര​ഹം​ ​ന​ട​ത്തു​മെ​ന്ന് ​ചെ​യ​ർ​മാ​ൻ​ ​ദി​നേ​ശ് ​പെ​രു​മ​ണ്ണ​ പ​റ​ഞ്ഞു.​ ​