അമീബിക് മസ്തിഷ്കജ്വരം : വണ്ടൂരിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കും

Friday 12 September 2025 12:45 AM IST
എം എൽ എ എ പി അനിൽകുമാറിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു

വ​ണ്ടൂ​ർ​ ​:​ ​അ​മീ​ബി​ക് ​മ​സ്തി​ഷ്‌​ക​ ​ജ്വ​രം​ ​ബാ​ധി​ച്ച് ​മ​ര​ണം​ ​സം​ഭ​വി​ച്ച ​വ​ണ്ടൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​യി​രു​ത്താ​ൻ​ ​എ.​പി.​ ​അ​നി​ൽ​കു​മാർ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​ ​അ​ടി​യ​ന്ത​ര​ ​യോ​ഗം​ ​ചേ​ർ​ന്നു.​ ​വ​ണ്ടൂ​ർ​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ലാ​ണ് ​യോ​ഗം​ ​ചേ​ർ​ന്ന​ത്.​ ​പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളും വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ ​കി​ണ​റു​ക​ളും​ ​ശു​ചീ​ക​രി​ക്കാ​ൻ​ ​തീ​രു​മാ​ന​മാ​യി. ​ ​ആ​ഗ​സ്റ്റ് 22​നാ​ണ് ​വ​ണ്ടൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ലെ​ ​കാ​പ്പി​ൽ​ ​സ്വ​ദേ​ശി​നി​ക്ക് ​അ​മീ​ബി​ക് ​മ​സ്തി​ഷ്‌​ക​ ​ജ്വ​രം​ ​സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.ഇ​വ​ർ​ ​ഇ​പ്പോ​ഴും​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ് .​ ​ര​ണ്ടാ​മ​ത്തെ​ ​കേ​സ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ ​തി​രു​വാ​ലി​ ​പ​ഞ്ചാ​യ​ത്തി​ലെ​ 45​ ​വ​യ​സ്സു​കാ​രി​ ​ക​ഴി​ഞ്ഞ​ ​തി​ങ്ക​ളാ​ഴ്ച​ ​പു​ല​ർ​ച്ചെ​യാ​ണ് ​മ​രി​ച്ച​ത്.​ ​ആ​ദ്യ​ ​കേ​സ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ ​സം​ഭ​വ​ത്തി​ൽ,​ ​ഇ​വ​രു​ടെ​ ​താ​മ​സ​സ്ഥ​ല​ത്ത് ​ആ​രോ​ഗ്യ​വ​കു​പ്പ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​തി​ൽ​ ​ജ​ലാ​ശ​യ​ങ്ങ​ളി​ൽ​ ​അ​മീ​ബ​യു​ടെ​ ​സാ​ന്നി​ധ്യം​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ര​ണ്ടാ​മ​ത്തെ​ ​കേ​സി​ൽ​ ​സാ​മ്പി​ളു​ക​ൾ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​യ​ച്ചി​ട്ടു​ണ്ട്.​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​അ​വ​ലോ​ക​നം​ ​ചെ​യ്യു​ന്ന​തി​നാ​യാ​ണ് ​യോ​ഗം​ ​ചേ​ർ​ന്ന​ത്.​യോ​ഗ​ത്തി​ൽ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​ആ​രോ​ഗ്യ​വ​കു​പ്പ് ,​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി,​ ​പൊ​ലീ​സ്,​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

മ​സ്തി​ഷ്‌​ക​ ​ജ്വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ​ആ​ശ​ങ്ക വേണ്ട. മതിയായ ​പ​രി​ശോ​ധ​നാ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ഉണ്ട്. ആ​ർ​. ​രേ​ണു​ക​,​ ​ ​ഡി​.എം.ഒ​ ​

ജലാശയങ്ങൾ ശുദ്ധീകരിക്കും

മൂക്കു​വ​ഴി​ ​വെ​ള്ളം​ ​ക​യ​റു​ന്ന​ത് ​പ​ര​മാ​വ​ധി​ ​ഒ​ഴി​വാ​ക്ക​ണം,​ ​വീ​ടു​ക​ളി​ലെ​ ​കി​ണ​റു​ക​ൾ,​ ​പൊ​തു​ ​ജ​ലാ​ശ​യ​ങ്ങ​ൾ​ ​മു​ത​ലാ​യ​വ​ ​ശു​ദ്ധീ​ക​രി​ക്ക​ണം​ ​തു​ട​ങ്ങി​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ​ആ​രോ​ഗ്യ​വ​കു​പ്പ് ​യോ​ഗ​ത്തി​ൽ​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.

നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​മി​ക​ച്ച രീ​തി​യി​ൽ​ ​ന​ട​ത്താ​ൻ​ ​ക​ഴി​ഞ്ഞ​താ​യി​ ​യോ​ഗം​ ​വി​ല​യി​രു​ത്തി.​ ​

വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ ​കി​ണ​റു​ക​ൾ​ ​അ​ട​ക്കം​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ശു​ചീ​ക​ര​ണം​ ​ന​ട​ത്തു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും.