യുവതിയെ അപമാനിച്ച പ്രതി പിടിയിൽ

Friday 12 September 2025 12:48 AM IST

കൊല്ലം: സ്‌കൂട്ടർ യാത്രക്കാരിയായ യുവതിയെ അപമാനിച്ചെന്ന കേസിലെ പ്രതി കൊട്ടിയം പൊലീസിന്റെ പിടിയിലായി. ഉമയനല്ലൂർ പട്ടരുമുക്ക് ആദിൽ മൻസിലിൽ അൻവർഷായാണ് (22) പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 7.45 ഓടെ സ്‌കൂട്ടറിൽ വരികയായിരുന്നു യുവതി. മോട്ടോർ സൈക്കിളിലെത്തിയ പ്രതി ഓവർടേക്ക് ചെയ്ത് യുവതിയുടെ വലതുവശത്തെത്തിയ ശേഷം ശരീരത്തിൽ കടന്ന് പിടിച്ചുവെന്നാണ് കേസ്. യുവതി ബഹളം വച്ചതോടെ ഇയാൾ കളഞ്ഞു. ഇയാൾ മുമ്പും സ്ത്രീകളെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിട്ടുള്ളയാളാണ്. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്.എമാരായ നിഥിൻ നളൻ, സോമരാജൻ, സി.പി.ഒ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.