കെ.രവീന്ദ്രൻ സ്മാരക ഫോട്ടോഗ്രഫി മത്സരം

Friday 12 September 2025 12:50 AM IST

കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലാ കായിക കലാസമിതി സ്ഥാപകാംഗം കെ.രവീന്ദ്രന്റെ സ്മരണാർത്ഥം നടത്തുന്ന ജില്ലാ ഫോട്ടോഗ്രഫി മത്സരത്തിൽ പ്രസ് അമച്വർ ഫോട്ടോഗ്രാഫർമാർക്ക് പങ്കെടുക്കാം. 'ജീവിതക്കാഴ്ചകൾ' എന്നതാണ് വിഷയം. 12 x 18 വലിപ്പത്തിലുള്ള കളർ ഫോട്ടോകളാണ് പരിഗണിക്കുക. ഒരാൾക്ക് രണ്ടുഫോട്ടോ നൽകാം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ക്യാഷ് അവാർഡ്, ബഹുമതി പത്രം, ഉപഹാരം എന്നിവ ലഭിക്കും. ഫോട്ടോകൾ ടെലിഫോൺ നമ്പർ ഉൾപ്പടെയുള്ള വിലാസം പ്രത്യേകമായി രേഖപ്പെടുത്തി സെക്രട്ടറി, നവോദയം ഗ്രന്ഥശാല, നീരാവിൽ, പെരിനാട് പി.ഒ, കൊല്ലം എന്ന വിലാസത്തിൽ ഒക്ടോബർ 16നകം നൽകണം. വിവരങ്ങൾക്ക്: 0474 - 2703093, 9446353792.