പൊതുസമ്മേളനം ആലപ്പുഴ ബീച്ചിൽ
Friday 12 September 2025 1:01 AM IST
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ ഇന്നു വൈകിട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ധ്യക്ഷത വഹിക്കും. റെഡ് വോളന്റിയർ പരേഡിലും പൊതുസമ്മേളനത്തിലുമായി പതിനായിരങ്ങൾ പങ്കെടുക്കും. വൈകിട്ട് 3ന് നാൽപ്പാലത്തിൽ നിന്ന് റെഡ് വോളന്റിയർ പരേഡ് ആരംഭിക്കും.
സ്വാഗതസംഘം ചെയർമാൻ മന്ത്രി പി. പ്രസാദ്, ഡോ.കെ.നാരായണ, രാമകൃഷ്ണ പാണ്ഡെ, കെ.പ്രകാശ് ബാബു, കെ.പി.രാജേന്ദ്രൻ, പി.സന്തോഷ് കുമാർ എം.പി, ജില്ലാ സെക്രട്ടറി എസ്. സോളമൻ തുടങ്ങിയവർ പങ്കെടുക്കും. ഏഴുമണിക്ക് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ അരങ്ങേറും.