കെ.ഇ.ഇസ്മയിൽ പങ്കെടുത്തേക്കും
Friday 12 September 2025 1:05 AM IST
ആലപ്പുഴ: സസ്പെൻഷന് വിധേയനായ മുതിർന്ന സി.പി.ഐ നേതാവ് കെ.ഇ.ഇസ്മയിൽ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിൽ പങ്കെടുത്തേക്കുമെന്ന് സൂചന. സസ്പെൻഷനിലായതിനാൽ ഇസ്മയിലിനെ ക്ഷണിച്ചിരുന്നില്ല. സദസിലിരുന്ന് സമ്മേളനത്തിന്റെ ഭാഗമാകാനാണ് തീരുമാനമെന്നറിയുന്നു. അണികളിൽ ഒരാളായി പ്രകടനത്തിൽ പങ്കെടുക്കാനും ആലോചനയുണ്ട്. തന്നെ ഇഷ്ടപ്പെടുന്ന സഖാക്കളെ നേരിൽ കാണാനും പാർട്ടിയുടെ ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമാകാനും നാളെ ആലപ്പുഴയിലെത്തുമെന്ന് ഇസ്മയിൽ അടുപ്പക്കാരോട് വെളിപ്പെടുത്തി. മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇസ്മയിൽ നിലവിൽ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്.