മികവിന്റെയും മഹോത്സവമായി എക്‌സലൻഷ്യ 2025

Friday 12 September 2025 1:40 AM IST

തൃശൂർ : ഉന്നത വിദ്യാഭ്യാസത്തിലെ ഗുണനിലവാരത്തിന്റെയും മികവിന്റെയും മഹോത്സവമായി എക്‌സലൻഷ്യ 2025 അരങ്ങേറുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. 15ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മന്ത്രി ബിന്ദു ഉദ്ഘാടനം ചെയ്യും. നാക് അഡ്വൈസർ ഡോ.ദേവേന്ദർ കാവഡേ മുഖ്യപ്രഭാഷണം നടത്തും. വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ, പ്രിൻസിപ്പൽമാർ, ഉന്നത ഭരണാധികാരികൾ, അദ്ധ്യാപകർ തുടങ്ങി ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. മിനിസ്റ്റേഴ്‌സ് എക്‌സലൻസ് അവാർഡ് വിതരണവും ദേശീയ തലത്തിലുള്ള വിദഗ്ദ്ധർ പങ്കെടുക്കുന്ന സെഷനും നടക്കും. 16ന് മാർ ഇവാനിയോസ് കോളേജ് ക്യാമ്പസിലാണ് എക്‌സലൻഷ്യ.