ഭാരതാംബയ്ക്ക് മുന്നിൽ തിരികൊളുത്തി, പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം തരംതാഴ്‌ത്തി
Friday 12 September 2025 2:09 PM IST
കോഴിക്കോട്: ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം തരംതാഴ്‌ത്തി. കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയ്ക്കെതിരെയാണ് പാർട്ടിതല നടപടി സ്വീകരിച്ചത്.
ഏരിയാ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്കാണ് തരംതാഴ്‌ത്തിയത്. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനും ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയതിനുമാണ് പ്രമീളയ്ക്കെതിരെ നടപടി. നിർധന കുടുംബത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നിർമ്മിച്ച നൽകിയ വീടിന്റെ താക്കോൽദാന പരിപാടിയിലായിരുന്നു പ്രസിഡന്റ് പങ്കെടുത്തത്.