കോൺ. ജനകീയ പ്രതിഷേധ സദസ്
Saturday 13 September 2025 12:04 AM IST
ബാലുശ്ശേരി: പൊലീസ് ക്രിമിനലുകളെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബാലുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി പൊലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പർ കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. ബി. വിജീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ കെ. എം. ഉമ്മർ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വൈശാഖ് കണ്ണോറ, ഡി.സി.സി എക്സിക്യൂട്ടീവ് മെമ്പർ കെ. കെ. പരീത്, കെ.പി രംഗീഷ് കുമാർ, എം. ടി. മധു, വി. സി. വിജയൻ, കെ. കെ. നാസർ, കെ. സി. സുരേഷ്, ടി. എം. വരുൺ കുമാർ എന്നിവർ പ്രസംഗിച്ചു.